യുഡിഎഫ് രാപ്പകൽ സമര വേദിയിൽ പി ജെ ജോസഫ്

യുഡിഎഫിനെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപ്പകൾ സമര വേദിയിലാണ് പി ജെ ജോസഫ് എത്തിയത്. ഇടുക്കി ജില്ലയിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പൊതുസമ്മേളനത്തിലാണ് ജോസഫ് വേദിയിലെത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളെ ശക്തമായി വിമർശിച്ച് 15 മിനുട്ടോളം ജോസഫ് വേദിയിൽ സമയം പങ്കിട്ടു.
പത്തനംതിട്ടയിൽ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്ത ജനതാദൾ ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമർശിച്ചിരുന്നു. ജനങ്ങൾക്ക് അടുക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് പിണറായി എന്നാണ് വർഗ്ഗീസ് ജോർജ് പറഞ്ഞത്. വേങ്ങര തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മലപ്പുറത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here