മുന്നിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തിയയാളെ ട്രെയിനിൽ നിന്നും വിദ്യാ ബാലൻ തള്ളിയിട്ടു

ട്രെയിൻ യാത്രയ്ക്കിടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയയാളെ ട്രെയിനിൽ നിന്നും തള്ളിയിട്ട് വിദ്യാബാലൻ. നേഹ ധൂപിയ അവതരിപ്പിക്കുന്ന നോ ഫിൽട്ടർ നേഹ എന്ന ടെലിവിഷൻ പരിപാടിയിലാണ് വിദ്യയുടെ വെളിപ്പെടുത്തൽ.
സെന്റ് സേവിയേഴ്‌സ് കോളേജിലെ വിദ്യാർത്ഥിനിയായിരിക്കെയുണ്ടായ അനുഭവമാണ് വിദ്യ വിവരിച്ചത്. കോളേജിൽ നിന്ന് വീട്ടിലേക്ക് പോകും വഴി മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിൽ വച്ചാണ് സംഭവം.
താനും തന്റെ മൂന്ന് സുഹൃത്തുക്കളും ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തപ്പോഴാണ് വനിതാ കമ്പാർട്ടുമെന്റിലേക്ക് ഒരു പുരുഷൻ കയറി വരുന്നത്. ഇത് വനിതാ കമ്പാർട്ട്‌മെന്റ് ആണെന്ന് പറഞ്ഞിട്ടും അയാളത് ഗൗനിക്കാതെ വാതിലിനരികെ നിന്ന് പാന്റിന്റെ സിപ് തുറന്ന് വൃത്തികേട് കാണിക്കാൻ ആരംഭിച്ചു.
ഈ നഗ്നതാ പ്രദർശനം സഹിക്കാനാകാതെ തന്റെ കയ്യിലുള്ള ഫയലുപയോഗിച്ച് അയാളെ വിദ്യ ശക്തമായി തളളി. ഭാഗ്യത്തിന് ട്രെയിൻ സ്റ്റേഷനിൽ എത്തിയിരുന്നു. അല്ലായിരുന്നെങ്കിൽ അയാൾ ട്രെയിനിൽ നിന്ന് വീണു മരിച്ചേനെയെന്നും വിദ്യ പറഞ്ഞു.
vidya balan push man from train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here