Advertisement

ഒല ക്യാബിൽ സുഖപ്രസവം; കുഞ്ഞിനും അമ്മയ്ക്കും വൻ സർപ്രൈസ് പിറന്നാൾ സമ്മാനം നൽകി ഓല അധികൃതർ

October 6, 2017
1 minute Read
woman gave birth in ola cab

ഒല ക്യാബിൽ ആൺ കുഞ്ഞിന് ജന്മം നൽകിയ പുണെ സ്വദേശിനിക്കും കുഞ്ഞിനും വൻ സർപ്രൈസ് ഗിഫ്റ്റ് നൽകി ഒല അധികൃതർ.

പ്രസവ വേദനയെ തുടർന്ന് ഒക്ടോബർ രണ്ടിനാണ് ഈശ്വരി ആശുപത്രിയിൽ പോകാൻ ഒല ക്യാബ് വിളിച്ചത്. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയിൽ തന്നെ ഈശ്വരി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

അടുത്ത അഞ്ച് വർഷത്തേയ്ക്ക് സൗജന്യ യാത്രയാണ് ഒല ക്യാബ് സമ്മാനമായി നൽകിയിരിക്കുന്നത്. കുഞ്ഞിന് പേരിട്ടാലുടൻ സൗജന്യ യാത്ര അനുവദിക്കുന്ന കൂപ്പൺ നൽകുമെന്ന് കമ്പനി അറിയിച്ചു. ഈശ്വരിക്കും സൗജന്യയാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

മംഗൾവാറിലുള്ള കമല നെഹ്‌റു ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഒല ബുക്ക് ചെയ്തത്. എന്നാൽ നാല് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.

woman gave birth in ola cab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top