Advertisement

പഞ്ച്ഗുള കലാപത്തിന് പിന്നിൽ ഹണിപ്രീത്

October 7, 2017
0 minutes Read
viswas gupta about gurmeet and honeypreet relationship

പീഡനക്കേസിൽ പിടിയിലായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ ഹരിയാനയിലെ പഞ്ച്ഗുളയിലുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതെന്ന് പോലീസ്.

കലാപം നടത്താനായി ഗുർമീതിന്റെ അനുയായികൾക്ക് ഹണിപ്രീത് 1.25 കോടി രൂപ നൽകിയതായും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യം റിപ്പോർട്ട് ചെയ്യുന്നു. ഗുർമീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചത്.

ആഴ്ചകളായി ഒളിവിലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. മണിക്കൂറുകളോളം ഹണിപ്രീതിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top