മന്ത്രിമാർക്ക് മാർക്കിടാൻ ഒരുങ്ങി മുഖ്യമന്ത്രി

പിണറായി മന്ത്രിസഭയിലെ അംഗങ്ങൾക്ക് പ്രോഗ്രസ് കാർഡ് തയ്യാറാക്കാനൊരുങ്ങി മുഖ്യമന്ത്രി. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് യോഗം. എല്ലാ മന്ത്രിമാരും വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും.
യോഗത്തിൽ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തും. ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുക്കും. എല്ലാ മന്ത്രിമാരോടും വകുപ്പിനോടും പ്രവർത്തന റിപ്പോർട്ടുകൾ ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിന്റെ പദ്ധതികളായ ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ പദ്ധതി, ഹരിത കേരളം തുടങ്ങിയ മിഷനുകളുടെ പ്രവർത്തനവും യോഗം ചർച്ചചെയ്യും. ഓരോ വകുപ്പുകൾക്കും പ്രത്യേകം സമയം അനുവദിച്ചാണ് ചർച്ച.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here