ആമിർ ഖാനെ വട്ടം കറക്കി ഐസ്‌ക്രീംകാരൻ; വീഡിയോ വൈറൽ

ഉപഭോക്താക്കളെ വട്ടം കറക്കുന്ന തുർക്കിയിലെ ഐസ്‌ക്രീംംകാരൻ സോഷ്യൽ മീഡിയയിൽ താരമായിട്ട് നാളേറെയായി. ഇയാളിൽ നിന്നും ഒരു ഐസ്‌ക്രീം ലഭിക്കാൻ നാം എത്ര കഷ്ടപ്പെടണമെന്ന് ഈ വീഡിയോകൾ കണ്ട ഓരോരുത്തരും കരുതിയിരിക്കും. ഇത്തവണ ഇയാളുടെ ഈ വട്ടം കറക്കലിന് ഇരയായത് നമ്മുടെ മിസ്റ്റർ പർഫക്ഷനിസ്റ്റ് ആമിർ ഖാനാണ്.
സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾക്കായി തുർക്കിയിൽ എത്തിയതായിരുന്നു അമീർ. അതിനിടെയാണ് ഐസ്‌ക്രീം കഴിക്കാനായി ആമിർ ഇയാളുടെ പക്കൽ എത്തുന്നത്. ഏകദേശം ഒരു മിനുറ്റെടുത്തു ഐസ്‌ക്രീമിൽ ആമിറിന് കൈവക്കാൻ !!
‘ക്ഷമയുടെ ഫലം മധുരമാണ്’ എന്ന് ട്വീറ്റ് ടെയ്തുകൊണ്ട് താരം തന്നെയാണ് തന്നെ വട്ടംചുറ്റിച്ച ഐസ്‌ക്രീംകാരന്റെ അഭ്യാസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റിന് 20,000 റീട്വീറ്റും ലഭിച്ചു. ഇതേ പോസ്റ്റ് തന്നെ ഫേസ്ബുക്കിൽ ഇടുകയും. വീഡിയോയ്ക്ക് 6.1 മില്യണിൽ പരം വ്യൂസ് ലഭിക്കുകയും ചെയ്തു.
aamir khan turkish icecream video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here