സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ആരംഭിച്ചു

സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ആരംഭിച്ചു. സർക്കാരിന്റെ രണ്ടാം വർഷത്തോടനുബന്ധിച്ച് എറ്റെടുക്കുന്ന 12 പ്രധാന പദ്ധതികൾ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ സൗകര്യ വികസനം, ബസ് റാപിഡ് ട്രാൻസിറ്റ് കോറിഡോർ, തിരു- കോഴിക്കോട് ലൈറ്റ് മെട്രോയും ഫ്ളൈ ഓവറും, ടെക്നോപാർക്കിലേക്കും ടെക്നോ സിറ്റിയിലേക്കു മുള്ള ദേശീയപാതാ കണക്ടിവിറ്റി, വയനാട്, മൂന്നാർ സുവോളജിക്കൽ/ ബൊട്ടാണിക്കൽ പാർക്ക്, കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകളുടെ വികസനം, കൊച്ചി- കോയമ്പത്തൂർ ഇന്റസ്ട്രിയൽ കോറിഡോർ, വൈദ്യുതി മേഖലയിൽ ട്രാൻസ് ഗ്രിഡ് പദ്ധതി, റബ്ബർ മേഖലയിൽ വാല്യൂ അഡീഷൻ പദ്ധതി തുടങ്ങി 12 എണ്ണമാണിവ.
ഇതിന് പുറമെ ഓരോ വകുപ്പിന്‍റെയും മൂന്നു പ്രധാന പദ്ധതികളാണ് രണ്ട് ദിവസമായി നടക്കുന്ന അവലോകനത്തിൽ വിലയിരുത്തുന്നത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് അവലോകനത്തിന്‍റെ പ്രധാന ലക്ഷ്യം. 38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് വിലയിരുത്തുന്നത്. കൂട്ടത്തില്‍ ചില പുതിയ പദ്ധതികളുടെ നടത്തിപ്പും ചർച്ച ചെയ്യും. അതത് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here