Advertisement

വ്യാജ പ്രചാരണം; ഒരു ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

October 11, 2017
0 minutes Read
migrant-labours-returning-home

ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ അതിക്രമം നടക്കുന്നതായി പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ബംഗാളിയായ ഹോട്ടൽ തൊഴിലാളിയെ കൊല്ലുന്നത് കണ്ടുവെന്ന് ഹോട്ടലുകൾ തോറും കയറിയിറങ്ങി പ്രചരിപ്പുക്കുന്ന കൊൽക്കത്തക്കാരനായ സുബൈറെന്ന ആളാണ് പോലീസ് പിടിയിലായത്.

സംഭവത്തെ തുടർന്ന് കേരളത്തിലുടനീളമുള്ള ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന 40 ശതമാനത്തോളം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതായാണ് കണക്കുകൾ. 600 ലേറെ പേർ കഴിഞ്ഞ ദിവസം മടങ്ങി പോയി.

കലൂർ സ്‌റ്റേഡിയത്തിന് സമീപത്ത് വച്ച് മലയാളികൽ കൂട്ടമായി ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് കണ്ടുവെന്നും ജീവൻ വേണമെങ്കിൽ അടുത്ത ട്രയിൻ കയറി നാട്ടിലേക്ക് പുറപ്പെട്ടുകൊള്ളാനുമാണ് സുബൈർ എറണാകുളത്തെ ഹോട്ടലുകൾ കയറി ഇറങ്ങി പ്രചരിപ്പിച്ചത്.

ഇയാളിൽ സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടൽ നടത്തിപ്പുകാർ തടഞ്ഞുവച്ച് ചോദിച്ചപ്പോൾ തമാശയാണെന്നായിരുന്നു സുബൈറിന്റെ മറുപടി. ഹോട്ടലുകാർ പോലീസിന് കൈമാറിയ യുവാവിനെ സെൻട്രൽ പോലീസ് വിട്ടയച്ചു. കുറ്റകരമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഇയാളെ വിട്ടയച്ചത്.

കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽനിന്ന് നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. പലരും വ്യാജ സന്ദേശങ്ങളെ ഭയന്ന് തൊഴിലുടമയിൽ നിന്ന് കൂലിപോലും വാങ്ങാതെയാണ് മടങ്ങുന്നത്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുകയാണെന്നത് സംബന്ധിച്ച പോസ്റ്ററുകൾ ബംഗാളിൽ വീടുകൾ തോറും കയറിയിറങ്ങി വിതരണം ചെയ്യുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. കുടുംബങ്ങൾ കരച്ചിലാണെന്നും തിരിച്ച് വരണമെന്ന് അപേക്ഷിക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബംഗാളി തൊഴിലാളികൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗൂഢലക്ഷ്യങ്ങൾ മുന്നിൽകണ്ട് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ബഹ്‌റ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top