ദിലീപ് തമിഴ്നാട്ടില്‍

പാതി വഴിയില്‍ ചിത്രീകരണം മുടങ്ങിയ കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി നടന്‍ ദിലീപ് തമിഴ്നാട്ടിലെത്തി. കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് ജൂലൈ മാസത്തില്‍ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നത്. മലയാറ്റൂര്‍ വനത്തില്‍ നിന്നുള്ള ഷൂട്ടിംഗിന്റെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. 86ദിവസത്തെ ജയില്‍ വാസത്തോടെ സിനിമയുടെ ചിത്രീകരണം അനിശ്ചിതത്വത്തിലായിരുന്നു. ജയില്‍ മോചിതനായ ശേഷം കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് മലപ്പുറത്താണ് തുടങ്ങിയത്.
തമിഴ്നാട്ടില്‍ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നവര്‍ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണ് ചിത്രീകരിക്കാനുള്ളത്. പല ലുക്കിലാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 94വയസ്സുകാരനായും ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 20 കോടി മുതല്‍ മുടക്കിലാണ് കമ്മാരസംഭവം ഒരുങ്ങുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ മുരളി ഗോപി ഒരു പ്രധാന വേഷത്തെയും അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. 15ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ദിലീപ് പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യും.
dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here