മഞ്ജൂ വാര്യരുടെ മുന്നില്‍ ഞാന്‍ പതറിപ്പോയി: ലാല്‍

നടി മഞ്ജുവാര്യരോടൊപ്പമുള്ള അഭിനയത്തെ പുകഴ്ത്തി നടന്‍ തിലകന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിട്ടുള്ളതാണ്. ഉദാഹരണം സുജാതയ്ക്ക് ശേഷം മഞ്ജുവിന്റെ അനായാസ അഭിനയത്തെ പുകഴ്ത്തി അലന്‍സിയറും രംഗത്ത് വന്നു. സമാനമായ രീതിയില്‍ മഞ്ജുവിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് ലാലും പ്രതികരിച്ചിരിക്കുകയാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ലാലിന്റെ പ്രതികരണം. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ താന്‍ പതറിപ്പോയെന്നാണ് ലാല്‍ പറഞ്ഞത്. കന്മദത്തില്‍ ഒരുമിച്ച് അഭിനയിച്ച സമയത്ത് മഞ്ജുവിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ വരുമ്പോള്‍ കൈ വിറച്ചു. ഒരാളോടൊപ്പം അഭിനയിക്കുമ്പോള്‍ മറുവശത്ത് നില്‍ക്കുന്ന ആളെ തോല്‍പ്പിക്കണമെന്നില്ലെങ്കിലും പ്രസന്‍സ് സ്ട്രോങ് ആയിരിക്കണം. ആ ചിന്തയാണ് അഭിനയിക്കുമ്പോള്‍ മനസില്‍ വരിക. അതില്‍ മിക്കവാറും പിടിച്ച് നില്‍ക്കാറുണ്ട്. എന്നാല്‍ ഒരാളുടെ മുന്നിലേ ഞാന്‍ പതറി പോയിട്ടുള്ളൂ. അത് മഞ്ജു വാര്യരുടെ മുന്നിലാണ്. മഞ്ജുവിന്റെ അനായാസമായ അഭിനയം കണ്ടു നിന്നു പോയി. അത് എനിക്ക് വേറെ ഒരാളുടെ അടുത്ത് നിന്നും അങ്ങനെ തോന്നിട്ടിയില്ല എന്നും ലാല്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here