Advertisement

യുഡിഎഫ് ഹർത്താൽ; ചെന്നിത്തലയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

October 11, 2017
0 minutes Read
chennithala

യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർത്താൽ ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ഹർത്താലിൽ ഉണ്ടാകുന്ന നഷ്ടം രമേശ് ചെന്നിത്തലയിൽ നിന്ന് ഈടാക്കണം. ഹർത്താലും ബന്ദും ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പൊതു ജന സേവകനായതിനാൽ ഹർത്താൽ ആഹ്വാനം നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 166 പ്രകാരം പൊതുജന സേവകൻ നിയമം ലംഘിക്കുന്നത് കുറ്റകരമാണെന്നും കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top