സഭാ തർക്കം; ഓർത്തഡോക്‌സ് പക്ഷത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

സഭാ തർക്കത്തിൽ ഹൈക്കോടതിയുടെ നിർണായക വിധി. ഓർത്തഡോക്‌സ് പക്ഷത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നെച്ചൂർ പള്ളിക്കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി. സഭാ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവിനു ശേഷമുള്ള ആദ്യ ഉത്തരവാണ് ഇത്. 1934 ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉൾക്കൊള്ളണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 1934 ലെ ഭരണഘടന അന്തിമമാണെന്നും പള്ളികളിൽ സമാന്തര ഭരണം പാടില്ലെന്നും പള്ളികൾ പൂട്ടിയിടാൻ പാടില്ലെന്നുമാണ് സുപ്രീം കോടതിയുടെ വിധി. ഹൈക്കോടതി വിധിയോടെ തർക്കമുള്ള പള്ളികളിൽ ഓർത്തഡോക്‌സ് പക്ഷത്തിന് ആരാധനക്ക് സംരക്ഷണം നൽകേണ്ട സാഹചര്യം അനിവാര്യമായിരിക്കുകയാണ്. നെച്ചൂർ പള്ളിക്ക് പുറമേ വരിക്കോലി പള്ളിയിലും സമാനസാഹചര്യമാണ് നിലനിൽക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here