Advertisement

സ്വകാര്യ ദ്വീപില്‍ മൂന്നര ലക്ഷം രൂപയ്ക്ക് നാല് ദിവസം നീളുന്ന സെക്സ് പാര്‍ട്ടി; ബുക്ക് ചെയ്തവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് കൊളംബിയ

October 13, 2017
1 minute Read

കൊളംബിയയിലെ സ്വകാര്യ ദ്വീപിലെ സെക്സ് പാര്‍ട്ടി വിളംബരം ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വേശ്യാവൃത്തി നിയമ വിരുദ്ധമല്ലാത്ത സ്ഥലമാണ് കൊളംബിയ. സ്വകാര്യ ഹോളിഡേ കമ്പനിയുടെ സൈറ്റിലാണ് സെക്സ് പാര്‍ട്ടിയുടെ പരസ്യ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സൗജന്യ മദ്യവും, സെക്സും, മയക്കുമരുന്നുമാണ് മൂന്നര ലക്ഷം രൂപയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നത്.

ഗുഡ് ഗേള്‍സ് കമ്പനിയുടെ സെക്‌സ് ഐലന്‍ഡ് എക്‌സ്പീരിയന്‍സ് എന്ന പരിപാടി, കൊളംബിയയുടെ വടക്കേതീരമായ കാര്‍ത്തഗെനയില്‍ നവംബര്‍ 24 മുതല്‍ 27 വരെയാണ് നടത്താനിരുന്നത്. ആഡംബരനൗകയിലെ പാര്‍ട്ടിയും കസ്റ്റമേഴ്സിന് വാഗ്ദാനം നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് യാത്രികരെ ആഢംബര നൗകയില്‍ ദ്വീപിലേക്ക് എത്തിക്കുമെന്നും പരസ്യത്തില്‍ ഉണ്ടായിരുന്നു. കൊളംബിയയിലെ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി ഇങ്ങോട്ട് എത്തുന്നവരെ കൊളംബിയയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. വേശ്യാവൃത്തി നിയമ വിരുദ്ധമല്ലെങ്കിലും സ്ത്രീകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുമെന്നാണ് ഇവരുടെ നിലപാട്.

sex party

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top