ജിഎസ്ടി; മരുന്നുകൾക്ക് വില കുറയുമെന്ന പ്രഖ്യാപനം വെറുതെ; നൂറോളം മരുന്നുകളുടെ വില കൂടി

രാജ്യത്ത് ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതോടെ മരുന്നുകൾക്ക് വില കുറയുമെന്ന പ്രഖ്യാപനങ്ങൾ വെറുതെയാകുന്നു. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജീവിതശൈലീരോഗങ്ങൾക്കും മറ്റും തുടർച്ചയായി കഴിക്കേണ്ട മരുന്നുകളുടെതടക്കം നൂറുകണക്കിന് മരുന്നുകളുടെ വിലയാണ് വർദ്ധിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിലനിയന്ത്രണ പട്ടികയിൽപ്പെട്ട മരുന്നുകൾക്കും ജി.എസ്.ടി. വന്നതോടെ വിലകൂടി. കൊളസ്ട്രോളിനുള്ള റോസുവോസ്റ്റാറ്റിൻ 40 മില്ലീഗ്രാമിന്റെ ഒരു ഗുളികയ്ക്ക് ജി.എസ്.ടി.യ്ക്കുമുൻപുള്ള വില 39.90 ആയിരുന്നു. ജി.എസ്.ടി. വന്നപ്പോൾ ഇത് 43.56 ആയി. പ്രമേഹത്തിനുള്ള ഗ്ലൈബെൻ ക്ലമയിഡ് അഞ്ച് മില്ലിഗ്രാം ഗുളികയ്ക്ക് ഒരുരൂപ എട്ട് പൈസയുണ്ടായിരുന്നത് 1.22 രൂപയായി. ചെറിയ വിലക്കയറ്റമെന്ന് തോന്നുമെങ്കിലും ഒരു മാസം 60 മുതൽ 90 ഗുളികവരെയാണ് വേണ്ടത്.
കഫക്കെട്ടിനും പനിക്കും നെഞ്ചുവേദനയ്ക്കും വ്യാപകമായി ഉപയോഗിക്കുന്ന അസിത്രോമൈസിൻ 500 മി.ഗ്രാം ഗുളികയ്ക്ക് 18.72ൽനിന്ന് 20.21 ആയി ഉയർന്നു. ഇവയെല്ലാം തന്നെ വിലനിയന്ത്രണ പട്ടികയിലുള്ളതാണ.്
GST medicine price hikes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here