നിരന്തരമായി എനര്‍ജി ഡ്രിംഗ് കുടിച്ച ഒരാളുടെ അവസ്ഥയാണിത്

ഇത് ഓസ്റ്റിന്‍, ഇടതടവില്ലാതെ എനര്‍ജി ഡ്രിംഗ് കുടിയ്ക്കുന്നത് ദേഷകരമാണെന്ന് സ്വന്തം രൂപം കൊണ്ട് തെളിയിക്കുന്ന ‘രക്തസാക്ഷി’. ബ്രിയാനയും ഓസ്റ്റിനും തങ്ങളുടെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കവെയാണ് ഓസ്റ്റിനെ തേടി ഈ ദുരന്തം എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ ബ്രിയാന ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍. മസ്തിഷ്കാഘാതമായിരുന്നു വില്ലന്‍. തുടര്‍ച്ചയായി എന്‍ജിഡ്രിംഗുകള്‍ ഉപയോഗിച്ചതാണ് ഈ ദുരന്തത്തിന് വഴി വച്ചതെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയത്. പിന്നീടങ്ങോട്ട് ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിറവയറുമായി ബ്രിയാന പോരാടി. നിരന്തരമായ ചികിത്സയ്ക്കും, ശസ്ത്രക്രിയയ്ക്കും ശേഷം ഓസ്റ്റിന്‍ ജീവിതത്തിലേക്ക് പതിയെ പിച്ച വച്ച് തുടങ്ങി. അതിനിടെ ഒരു പിഞ്ചു കാലുകൂടി ഇവരുടെ ജീവിത്തില്‍ പിച്ചവച്ചിരുന്നു. കുഞ്ഞിനേയും ഭര്‍ത്താവിനേയും ബ്രിയാന ഒരു പോലെ പരിചരിച്ചു. പക്ഷേ ജീവിതം തിരിച്ച് കിട്ടിയപ്പോഴേക്കും ഓസ്റ്റിന്റെ തലയോട്ടിയില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. നഷ്ടമായ തലയോട്ടി തിരിച്ച് കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here