ഗുർദ്ദാസ്പൂർ കോൺഗ്രസ് വിജയം രാഹുൽ ഗാന്ധിയ്ക്കുള്ള ദീപാവലി സമ്മാനമെന്ന് സിദ്ദു

പഞ്ചാബിലെ ബിജെപിയുടെ സ്വാധീന മേഖലയായിരുന്ന ഗുർദാസ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് വിജയം ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കുള്ള ദീപാവലി സമ്മാനമാണെന്ന് കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജോത് സിംഗ് സിദ്ദു.
ഗുർദ്ദാസ്പൂരിലെ വിജയം രാഹുൽ ഗാന്ധിയ്ക്കുള്ള സമ്മാനമാണ് അകാലിദൾ നേതാക്കൾക്കുള്ള കനത്ത തിരിച്ചടിയാണെന്നും സിദ്ദു പറഞ്ഞു. ഗുർദാസ്പൂരിൽ കോൺഗ്രസ് 108230 വോട്ടാണ് ബിജെപിയേക്കാൾ നേടിയത്.
മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബാധൽ സർക്കാരിനെ തോൽപ്പിച്ച് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിന്റെ വിജയമാണ് ഇതെന്നാണ് വിലയിരുത്തൽ. രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച വോട്ടെണ്ണൽ ഫലം ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിയ്ക്കും.
കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ കൂടിയാണ് ഇത്. ഇതുവരെ ബിജെപി സർക്കാരിനെ പിന്തുണച്ച ബീഹാർ മറിച്ച് ചിന്തിക്കുന്നതിന്റെ ലക്ഷണം കൂടിയാണെന്നാണ് നിരീക്ഷണം. നടനും എംപിയമായ വിനോദ് ഖന്ന മരിച്ചതോടെ ഒഴിവുന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് തവണയാണ് ബിജെപി ടിക്കറ്റിൽ വിജയ് ഖന്ന ഗുർദാസ്പൂരിൽനിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here