ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ഇന്ന് സന്നിധാനത്ത്

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തീർത്ഥാടനത്തിൻറെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് സന്നിധാനത്ത് എത്തും.
ചൊവ്വാഴ്ച അടുത്ത ഒരുവർഷത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സന്നിധാനത്ത് നടക്കും. രാവിലെ ഉഷപൂജയ്!ക്ക് ശേഷമായിരിക്കും മേൽശാന്തി നറുക്കെടുപ്പ് ഇതിനുള്ള പട്ടികകൾ തയ്യാറാക്കി കഴിഞ്ഞു. ശബരിമല സന്നിധാനത്തേക്ക് പതിനാലുപേരുടെയും മാളികപ്പുറത്തേയ്!ക്ക് പന്ത്രണ്ട് പേരുടെയും പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഹൈക്കോടതി നിരിക്ഷണത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ശബിമല സന്നിധാനത്തെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് രാത്രിയിൽ ശബരിമല സന്നിധാനത്ത് എത്തും നാളെ രാവിലെ സന്നിധാനത്തെ പുതിയ സർക്കാർ അതിഥി മന്ദിരത്തിന് തറക്കല്ലിടും. പമ്പയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മിക്കുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവ്വഹിക്കും.
Kerala cm visits sabarimala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here