യുഡിഎഫ് ഹർത്താൽ ഭാഗികം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് നടക്കുന്ന യുഡിഎഫ് ഹർത്താൽ ഭാഗികം. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല.
കെഎസ്ആർടിസി ബസ്സുകൾ ഓടുന്നുണ്ട്. സംസ്ഥാനത്തെ നഗരങ്ങളിൽ കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. എറണാകുളത്ത് ഹർത്താൽ ഭാഗികമാണ്. കെഎസ്ആർടിസി ബസ്സിലും മെട്രോ ട്രയിനിലുമായി ആളുകൾ ഓഫീസിലേക്ക് എത്തുന്നുണ്ട്.
അതേസമയം തിരുവനന്തപുരത്തും എറണാകുളത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. ജനജീവിതത്തെ ഹർത്താൽ ബാധിക്കില്ലെന്നും സമാധാനപരമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് അക്രമം നടക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപനസമിതി കടകൾ തുറന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാനത്തുടനീളം കടകൾ അടഞ്ഞ് തന്നെ കിടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here