Advertisement

ഐഎസ് ദക്ഷിണേഷ്യൻ തലവനെ ഫിലിപ്പൈൻസ് സേന വധിച്ചു

October 17, 2017
1 minute Read
ISIS south Asia leader killed by the Philippines

ഇസ്‌ലാമിക് സ്റ്റേറ്റ് ദക്ഷിണേഷ്യ വിഭാഗം തലവൻ ഇസ്‌നിലോൺ ഹാപ്പിലോണിനെ വധിച്ചതായ ഫിലിപ്പീൻസ്. മരാവിയിൽ നടന്ന ഏറ്റുമുട്ടലിൽ ഫിലിപ്പൈൻസ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീൻസ് പ്രതിരോധസെക്രട്ടറി ഡൽഫിൻ ലോറൻസാന അറിയിച്ചു.

51 വയസുകാരനായ ഹാപ്പിലോണിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50 ലക്ഷം ഡോളർ അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. ഐഎസ് അനുകൂല സംഘടനയായ അബു സയ്യാഫിൻറെ നേതാവായിരുന്നു ഹാപ്പിലോൺ. ഹാപ്പിലോണിനൊപ്പം അബു സയ്യാഫിന്റെ മറ്റൊരു പ്രമുഖ നേതാവായ ഒമർ മൗതെയും വധിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.

 

ISIS south Asia leader killed by the Philippines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top