വളളുവനാടിൻറെ ചാവേറുകളുടെ ചരിത്രം പറയുന്ന ചിത്രത്തിൽ നായകനായി മമ്മൂട്ടി

12 വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിൻറെയും ചാവേറായി പൊരുതി മരിക്കാൻ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന മാമാങ്കം എന്ന ചിത്രത്തിൽ നായകനായി മമ്മൂട്ടി എത്തുന്നു.
നവാഗതനായ സജീവ് പിളള 12 വർഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് മാമാങ്കം. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. കാവ്യ ഫിലിംസിൻറെ ബാനറിൽ വേണു കുന്നമ്പിളളിയാണ് ചിത്രം നിർമ്മിക്കുന്നത്.
മാമാങ്കത്തിൽ താൻ നായകനാകുന്ന കാര്യം മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വളളുവനാടിൻറെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കത്തിൻറെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പോസ്റ്റിൽ കുറിച്ചു. പഴശ്ശിരാജാ ഇറങ്ങി എട്ട് വർഷം തികയുന്ന ദിവസം തന്നെയാണ് മമ്മൂട്ടിയുടെ ഈ പ്രഖ്യാപനവും.
mammootty fb post about mamankam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here