Advertisement

പെൺകുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചു; ഉറമ്പരിച്ച് വഴിയരികിൽ കിടന്ന കുഞ്ഞിന്റെ നില ഗുരുതരം

October 17, 2017
0 minutes Read
new born baby this is the baby who won free education by bengaluru govt

ഭോപ്പാലിൽ പെൺകുഞ്ഞായതിനാൽ മാതാപിതാക്കൾ ഉപേക്ഷിച്ച നവജാത ശിശുവിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഉറുമ്പരിച്ച നിലയിൽ വഴിയരികിൽ കിടന്ന് മരണത്തോട് മല്ലടിയ്ക്കുകയായിരുന്ന കുഞ്ഞിനെ ദീരജ് റാത്തോർ എന്ന യുവാവാണ് രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ നില അപകടകരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞിന് 1.58 കിലോ മാത്രം ഭാരമാണ് ഉള്ളത്. ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്. കുഞ്ഞിന് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top