മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി

ഇതര മതസ്ഥരുമായുള്ള മുസ്ലിം ക്രിസ്ത്യൻ വിവാഹങ്ങൾ ആരോപിക്കപ്പെടുന്നതു പോലെ ലൗ ജിഹാദ് അല്ലെന്നും മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും കോടതി.
കണ്ണുർ പയ്യന്നൂർ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടണമെന്ന ഭർത്താവ് അനീസ് അഹമ്മദിന്റെ ഹേബിയസ് കോർപ്പസ് ഹർജയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് . കേസ് പരിഗണിച്ചപ്പോൾ യോഗാ സെന്ററിൽ തന്നെ മർദിച്ചുവെന്ന് ശ്രുതി കോടതിയെ അറിയിച്ചിരുന്നു. ശ്രുതിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ഹർജി കോടതി തള്ളി. സംസ്ഥാനത്ത് നിരപേക്ഷത പുലരണമെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു.
സംസ്ഥാനത്ത് നിർ ബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടങ്കിൽ അടിയന്തരമായി അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. യോഗാ സെൻററിനെ തിരായ മറ്റൊരു കേസ് പരിഗണിക്കവെയാണ് പൊലീസിന് കോടതിയുടെ വാക്കാലുള്ള നിർദേശം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here