പിറന്നാൾ ദിനത്തിൽ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് വിഎസ്

94ആം പിറന്നാൽ ദിനത്തിൽ ഇനിയും പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനും സിപിഎം മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ. രാജ്യത്തിന്റെ ശത്രുക്കളോട് സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് വിഎസ്. പറഞ്ഞു.
പൊതുവെ ആഘോഷങ്ങളിൽനിന്ന് വിട്ട് നിൽക്കുന്ന വിഎസിന്റെ ഈ പിറന്നാൽ ദിനവും എന്നത്തേയും പോലെ കടന്നുപോകും. ആശംസകളുമായി ഔദ്യോഗിക വസതിയിലെത്തുന്നവർക്ക് മധുരം നൽകുന്നത് മാത്രമായിരിക്കും ആഘോഷം.
1923 ഒക്ടോബർ 20 ന് ആലപ്പുഴയിലെ പുന്നപ്രയിലാണ് വിഎസ്സിന്റെ ജനനം. സിപിഎം സംസ്ഥാന സെക്രട്ടറിയായും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും വർഷങ്ങളായി കേരള ജനതയ്‌ക്കൊപ്പമുണ്ട് വിഎസ്.
VS @ 94
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here