Advertisement

ഡൽഹിയിൽ മലയാളി യുവാവും യുവതിയും മരിച്ച നിലയിൽ

October 22, 2017
0 minutes Read
death

ഡൽഹിയിൽ മലയാളി യുവാവിനേയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലെ ഹോട്ടലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ പള്ളിക്കാട് സ്വദേശി കെ സുരേഷ് ആണ് മരിച്ചത്. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

ഇരുവരുടെയും തലയിൽ ഇൻസുലേഷൻ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടത്. മലയാളത്തിലെഴുതിയ ആത്മഹത്യ കുറിപ്പും മുറിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top