ദേവാസുരം സിനിമ പിറവിയെടുക്കാൻ കാരണം സീമയായിരുന്നു

ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത് നടി സീമയാണ്. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഐവി ശശി ഇക്കാര്യം പറയുന്നത്.
അധികമാരും അറിയാത്ത ആ കഥ ഇങ്ങനെ :
കള്ളനും ,പോലീസും എന്ന ഫ്‌ലോപ്പ് സിനിമ കഴിഞ്ഞു സാമ്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ .മേനോൻ .തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐ .വി. ശശിയുടെ മനസ്സിൽ. എന്നാൽ കഥ കേട്ടയുടൻ മേനോൻ ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണെന്ന് പ്രഖ്യാപിച്ചു.
രണ്ടു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലെന്നു പറഞ്ഞ മോഹൻലാലും ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചു തന്റെ ഡേറ്റ് നൽകി. പിന്നെ പണമായിരുന്നു പ്രശ്‌നം. അപ്പോഴാണ് സീമ മുന്നോട്ടു വന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന് നൽകിയത് സീമയാണ് .
കോമഡി സൂപ്പർനെറ്റിൽ സീമയ്‌ക്കൊപ്പം പങ്കെടുത്തുകൊണ്ട് ഇത്തരം സിനിമാക്കഥകൾ ഐ .വി .ശശി പ്രേക്ഷകരുമായി പങ്കുവെച്ചു .
seema reason behind devasuram film says iv sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here