കൊല്ലത്ത് സ്ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സ നിഷേധിച്ചതായി കണ്ടെത്തി

കൊല്ലത്ത് സ്ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി ഗൗരി നേഘയ്ക്ക് ചികിത്സ നിഷേധിച്ചതായി കണ്ടെത്തി. കുട്ടിയെ ആദ്യം എത്തിച്ച ബെന്‍സിഗര്‍ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചത്. നാല് മണിക്കൂറോളം നേരം ഗൗരിയ്ക്ക് ചികിത്സ നല്‍കിയില്ലെന്ന പരാതിയില്‍ ആശുപത്രിയ്ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ രേഖകള്‍ പോലീസ് പരിശോധിക്കുകയാണ്. ഇന്നലെയാണ് ഗൗരി മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി നേഘ.രാമന്‍കുളങ്ങര വരമ്പേക്കടവ് ഷാലി ഭവനില്‍ പ്രസന്നകുമാറിന്റേയും, ഷാലിയുടേയും മൂത്തമകളായിരുന്നു. അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഗൗരിയെ കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here