സരിതയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമച്ചയാളെ വെളിപ്പെടുത്തി ജയസൂര്യ

ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണ്. ദിനം പ്രതി ഓൺലൈൻ ചതികളിലൂടെ ലക്ഷങ്ങളാണ് ഇത്തരക്കാർ തട്ടിയെടുക്കുന്നത്. സാധരണക്കാർ മാത്രമല്ല സമൂഹത്തിന്റെ പലമേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ വരെ ഈ ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഈ ദുരനുഭവം ഇത്തവണ ഉണ്ടായിരിക്കുന്നത് നടൻ ജയസൂര്യയുടെ ഭാര്യയും ദേജാവു എന്ന ബുട്ടീക് ഉടമയുമായ സരിത ജയസൂര്യയ്ക്കാണ്.
ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ഭാര്യയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുണ്ടായ ശ്രമത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.
‘എന്തായാലും ഈ ഹാക്കർ മോന്റെ നമ്പർ ഒന്ന് സേവ് ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം 8918419048 ‘ എന്ന് പറഞ്ഞാണ് ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)
വേറൊന്നുമല്ല ഇന്ന് എന്റെ wife ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack
ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True callerൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്).
jayasurya about saritha fb page hack threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here