87 ട്രെയിനുകളുടെ വേഗം കൂട്ടി

നവംബര്‍ ഒന്ന് മുതല്‍ 87ട്രെയിനുകളുടെ വേഗം കൂട്ടി. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും അഞ്ച് മുതല്‍ നാല് മണിക്കൂര്‍ വരെയാണ് വ്യത്യാസം വരുത്തുക. ഗളൂരു-കച്ചേഗുഡ (17605) തീവണ്ടിയുടെ യാത്രാസമയത്തിലാണ് ഏറ്റവും കൂടുതല്‍ കുറവ് വന്നത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റിന്റെ കുറവാണ് വന്നത്.
1. കേരളത്തിലൂടെയുള്ള തീവണ്ടികളില്‍ പോണ്ടിച്ചേരി-മംഗളൂരു എക്സ്പ്രസിന്റെ (16857) യാത്രാസമയത്തിലാണ് ഏറ്റവും കുറവ്. ഒന്നേകാല്‍ മണിക്കൂര്‍. പോണ്ടിച്ചേരിയില്‍നിന്ന് വൈകുന്നേരം 4.35-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.55-ന് മംഗളൂരുവിലെത്തും.
2. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്സ്പ്രസ് (16859) ഒരുമണിക്കൂര്‍ യാത്രാസമയം കുറച്ചു. രാത്രി 11.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 9.45-ന് മംഗളൂരുവിലെത്തും.
3. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16860) യാത്രാസമയം 40 മിനിറ്റ് കുറച്ചു. രാവിലെ 6.55-ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 4.15-ന് ചെന്നൈ എഗ്മോറിലെത്തും.
4. മംഗളൂരു-പോണ്ടിച്ചേരി എക്സ്പ്രസ് (16858) 15 മിനിറ്റ് യാത്രാസമയം കുറച്ചു. വൈകീട്ട് 5.05-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10 ന് പോണ്ടിച്ചേരിയിലെത്തും.
5. പോണ്ടിച്ചേരി-മംഗളൂരു എക്സ്പ്രസ് (16856) 15 മിനിറ്റ് യാത്രാസമയം കുറച്ചു. വൈകീട്ട് 5.05-ന് പുറപ്പെട്ട് അടുത്തദിവസം 10ന് പോണ്ടിച്ചേരിയിലെത്തും.
6. മംഗളൂരു സെന്‍ട്രല്‍- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649) 20 മിനിറ്റ് യാത്രാസമയം കുറച്ചു. പുലര്‍ച്ചെ 5.25-ന് പുറപ്പെട്ട് രാത്രി 8.55-ന് നാഗര്‍കോവിലിലെത്തും.
7.നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് (16650) 25 മിനിറ്റ് യാത്രാസമയം കുറച്ചു. പുലര്‍ച്ചെ4.20-ന് പുറപ്പെട്ട് രാത്രി 8.15-ന് മംഗളൂരുവിലെത്തും.
8.കായംകുളം ജങ്ഷന്‍-എറണാകുളം സൗത്ത് (56832), എറണാകുളം സൗത്ത്-കായംകുളം ജങ്ഷന്‍ (56387), എറണാകുളം സൗത്ത്-ഗുരുവായൂര്‍ എന്നീ പാസഞ്ചറുകള്‍ 10 മിനിറ്റ് യാത്രാ സമയം കുറച്ചു.
9.എറണാകുളം സൗത്ത്-പാലക്കാട് (66612) 20 മിനിറ്റ് യാത്രാസമയം കുറച്ചു. 2.55-ന് പകരം 3.15-ന് പുറപ്പെടും.
10. മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16605) 10 മിനിറ്റ് യാത്രാസമയം കുറച്ചു. 7.20-ന് പുറപ്പെട്ട് രാത്രി 11.15-ന് എത്തും.
11.നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) 15 മിനിറ്റ് യാത്രാസമയം കുറച്ചു. പുലര്‍ച്ചെ രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് മംഗളൂരുവിലെത്തും.
12. എറണാകുളം-പട്‌ന എക്സ്പ്രസ് (16359) അരമണിക്കൂര്‍ യാത്രാസമയം കുറച്ചു. എറണാകുളം സൗത്തില്‍നിന്ന് രാത്രി 11.30-ന് പുറപ്പെടും.
13എറണാകുളം-അജ്‌മേര്‍ എക്സ്പ്രസ് 20 മിനിറ്റ് യാത്രാസമയം കുറച്ചു. എറണാകുളം സൗത്തില്‍നിന്ന് രാത്രി 8.25-ന് പുറപ്പെടും.
14മംഗളൂരു-യശ്വന്ത്പുര്‍ എക്സ്പ്രസ് 15 മിനിറ്റ് യാത്രാസമയം കുറച്ചു. രാത്രി 8.15ന് പുറപ്പെടും. മംഗളൂരു -വൈഷ്‌ണോദേവി കട്ര സ്റ്റേഷന്‍ എക്സ്പ്രസ് 15 മിനിറ്റ് യാത്രാസമയം കുറച്ചു. വൈകീട്ട് 5.05-ന് പുറപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here