Advertisement

മുത്തലാഖ് ക്രിമിനല്‍ കുറ്റം

October 26, 2017
0 minutes Read
muthalaq triple talaq can be continued says sc

ഇസ്ലാം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) ഭേദഗതിചെയ്യും. മുത്തലാഖ് നിരോധിച്ചുകൊണ്ട് പുതിയ നിയമം ഉണ്ടാക്കുന്നതിന് പകരമാണ് ഐപിസി 497ാം വകുപ്പിന് തുടര്‍ച്ചയായി പുതിയ 497(എ) കൂട്ടിച്ചേര്‍ക്കുന്നത്. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിനുള്ള ബില്ല് മന്ത്രിസഭയുടെ അനുമതിയ്ക്ക് ശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. ഒറ്റയടിയ്ക്കുള്ള തലാഖ് ചൊല്ലലും വിവാഹം വേര്‍പ്പെടുത്തലുമാണ് നിയമവിരുദ്ധ മായി പ്രഖ്യാപിച്ചിരിക്കുന്നത്. ശരീയത്ത് നിയമം അനുസരിച്ച് മൂന്ന് വിധത്തിലുള്ള തലാഖ് ചെല്ലലാണ് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top