റോബോട്ടിന് പൗരത്വം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം ഇതാണ്
റോബോട്ടുകൾക്ക് പൗരത്വം നൽകുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? എങ്കിൽ അത്തരമൊരു വാർത്തകേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. സൗദി അറേബ്യയാണ് റോബോട്ടിന് പൗരത്വം നൽകി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
പ്രശസ്ത റോബോട്ട് സോഫിയക്ക് ആണ് സൗദി പൌരത്വം നൽകിയത്.റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു ഇത്.’ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യെറ്റീവ്’ എന്ന വിഷയത്തിൽ റിയാദിൽ നടക്കുന്ന മൂന്നു ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തിലാണ് ഒരു യന്ത്രമനുഷ്യനു ആദ്യമായി പൌരത്വം ലഭിച്ചത്.
സോഫിയ എന്ന പ്രശസ്ത റോബോട്ട് ഇതോടെ വീണ്ടും ചരിത്രത്തിന്റെ ഭാഗമായി.ഹോങ്കോങ്ങിലെ ഹാൻസൻ റോബോട്ടിക്‌സ് നിർമിച്ച ഏറ്റവും നൂതനമായ റോബോട്ട് ആണ് സോഫിയ. മനുഷ്യരുടെ മുഖം തിരിച്ചറിയാനും സംസാരിക്കാനും ശേഷിയുണ്ട്. റിയാദിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച സോഫിയക്ക് സൗദി പൌരത്വം നൽകിയതായി മോഡറേറ്റർ അറിയിച്ചു.
രൂപത്തിലും ഭാവത്തിലും പ്രവർത്തിയിലും മനുഷ്യനോട് കൂടുതൽ സാദൃശ്യമുള്ളത് കൊണ്ടാണ് പൌരത്വം നൽകാൻ തീരുമാനിച്ചത്.
first country to give nationality to robots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here