ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇന്ന് പാട്ടിന്റെ പൂക്കാലവും, ചിരിയുടെ മേളപ്പെരുക്കവും

ഫ്ളവേഴ്സ് ടിവി പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇന്ന് മധുര സുന്ദര ഗാനങ്ങളുമായി ഭരത് ലാലും, അഞ്ജനയും എത്തും. ഒപ്പം ചിരിയുടെ അമിട്ടുമായി കോമഡി ഉത്സവത്തിലെ ഹാസ്യ കലാകാരന്മാരും എത്തും. ജെയിംസ് ദേവസ്സി, രാഹുലും, അബി ചാത്തന്നൂരുമാണ് ഇന്ന് പ്രദര്‍ശന നഗരിയിലെത്തുന്നത്. പത്തനംതിട്ട ഇടത്താവളം ഗ്രൗണ്ടിലാണ് എക്സ്പോ.
വ്യാപാരോത്സവങ്ങളുടേയും അമ്യൂസ്മെന്റ് പാര്‍ക്കുകളുടേയും, രുചിക്കൂട്ടുകളുടേയും വിസ്മയലോകമാണ് 10 ദിവസം ജനങ്ങള്‍ക്കായി ഫ്ളവേഴ്സ് ഒരുക്കുന്നത്. ഒപ്പം വൈവിധ്യ കാഴ്ചയൊരുക്കി പുഷ്പോത്സവവും അകമ്പടിയാവും.ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ടാകും.എക്സിബിഷന്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഓട്ടോ ഷോ, പുഷ്പഫല പ്രദര്‍ശനം, സയന്‍സ് ഷോ. അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയ്ക്ക് പുറമെ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളുടെ ചിത്രീകരണവും ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ അരങ്ങേറും.ഫ്‌ളവേഴ്‌സ് ചാനൽ കേരളത്തിന് വേണ്ടി സമർപ്പിക്കുന്ന മൂന്നാം സംരംഭമാണ് ഭീമ ജ്വല്ലേഴ്‌സ് ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍.
തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 2 മണി മുതൽ 9 മണി വരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 9 വരെയുമാണ് പ്രവേശനം. 50 രൂപയാണ് പ്രവേശന ഫീസ്. ഈ മാസം 29ന് പ്രദര്‍ശനം സമാപിക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here