1987 ലെ ഹവാ ഹവായിയുടെ പുതിയ വെർഷനുമായി വിദ്യാ ബാലൻ

1987 ൽ പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യയിലെ ഹവാ ഹവായി എന്ന ഗാനം പാടി നടക്കാത്ത ഇന്ത്യൻ യുവത ഇല്ലെന്ന് തന്നെ പറയാം. ആ ഹിറ്റ് പാട്ട് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് വിദ്യാ ബാലന്റെ പുതിയ ചിത്രമായ തുമ്ഹാരി സുലുവിലൂടെ.
ഹവാ ഹവായി 2.0 എന്ന പേരിലാണ് പാട്ട് ടി-സീരീസ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ആർജെ സുലുവായി വിദ്യാബാലൻ എത്തുന്ന ചിത്രമാണ് തുമ്ഹാരി സുലു. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാനവ്, നേഹ ധൂപിയ, വിജയ്, മലിഷ്‌ക, അഭിഷേക് ശർമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. റേഡിയോ ജോക്കിയാകുന്ന സുലു എന്ന വീട്ടമ്മയുടെ കഥയാണ് തുമാരി സുലു. നവംബർ 17 ന് ചിത്രം പുറത്തിറങ്ങും.
Tumhari Sulu Hawa Hawai 2.0 Video Song
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here