Advertisement

കെപിസിസി പട്ടിക ഇന്ന് പുറത്തിറങ്ങും

October 29, 2017
1 minute Read
kpcc

കെപിസിസി പട്ടിക ഇന്ന് പുറത്തിറങ്ങും. കേരളം സമർപ്പിച്ച പട്ടികയ്ക്ക് ഹൈക്കമാന്റ് ഇന്ന് അംഗീകാരം നൽകും. 304 അംഗങ്ങളുള്ള പട്ടികയിൽ 146പുതുമുഖങ്ങൾ  ഇടം പിടിച്ചിട്ടുണ്ട്. പട്ടികയ്ക്ക് അംഗീകാരം നൽകിയാൽ ഉടൻ തന്നെ കെപിസിസി യോഗം രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന പ്രമേയം പാസ്സാക്കും. ഒപ്പം  നാളെ പുതിയ കെ.പി.സി.സി അംഗങ്ങളുടെ യോഗം വിളിക്കാനാണ് തീരുമാനം.

ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 282 പേർക്ക് പുറമെ ഏഴ് മുൻ കെ.പി.സി.സി അധ്യക്ഷൻമാർ, പാർലമെന്ററി പാർട്ടിയിൽ നിന്നുള്ള 15 എം.എൽ.എ മാർ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ 147 പേർ െഎ ഗ്ഗ്രൂപ്പിൽ നിന്നുള്ളവരും 136 പേർ എ ഗ്രൂപ്പിൽ നിന്നുള്ളവരുമാണ്. 21പേർ ഒരു ഗ്രൂപ്പിലും പെടാത്തവരാണ്. കേരളത്തിന്റ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ അവസാന ഘട്ട ചർച്ചയിലാണ് പട്ടികയ്ക്ക് അന്തിമ രൂപമായത്.

kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top