ട്രിനിറ്റി സ്ക്കൂള്‍ ഇന്ന് തുറക്കില്ല

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട കൊല്ലം ട്രിനിറ്റി സ്‌കൂള്‍ ഇന്ന് തുറക്കില്ല. ഇന്നലെ ചേര്‍ന്ന പിടിഎ യോഗത്തില്‍ സ്ക്കൂള്‍ ഇന്ന് തുറക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടമാണ് സ്ക്കൂള്‍ തുറക്കേണ്ടെന്ന തീരുമാനം എടുത്തത്. കനത്ത പോലീസ് കാവലിലാണ് ഇന്നലെ പിടിഎ യോഗം നടന്നത്. രക്ഷിതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തതിന് ശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂയെന്ന് ഗൗരിയുടെ പിതാവ് യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വാക്ക് തര്‍ക്കം ഉണ്ടായത്.
സ്‌കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആരോപണ വിധേയരായ അധ്യാപികമാര്‍ ഒളിവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here