വയനാട് ചുരത്തിൽ വാഹന പാർക്കിംഗ് നിരോധനം നിലവിൽ വന്നു

വയനാട് താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ. ചുരം പാതയിൽ ഗതാഗത തടസ്സം പതിവാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു പാർക്കിംഗ് നിരോധനം തീരുമാനിച്ചത്. പ്രകൃതി ഭംഗി ആസ്വദിക്കാൻ വ്യൂ പോയിൻറ് അടക്കമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതും ഭക്ഷണം കഴിക്കുന്നതും അനുവദിക്കില്ലെന്നായിരുന്നു കോഴിക്കോട് വയനാട് ജില്ലാ കലക്ടർമാർ പങ്കെടുത്ത യോഗ തീരുമാനം.
വയനാടിനെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിന്റെ സംരക്ഷണം മുൻനിർത്തിയാണ് വാഹന പാർക്കിംഗിന് നിരോധനമേർപ്പെടുത്തിയത്. അടിക്കടിയുണ്ടാകുന്ന ഗതാഗത തടസവും മാലിന്യ പ്രശ്‌നവും കണക്കിലെടുത്താണ് നവംബർ 1 മുതൽ ചുരത്തിൽ പാർക്കിംഗ് നിരോധിച്ചത്.
parking in wayanad churam banned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here