അന്നത്തെ കുട്ടിച്ചാത്തൻ ഇന്ന് ആരെന്നറിയാമോ ?

എൺപതുകളിൽ കുരുന്നകളെ മാത്രമല്ല മുതിർന്നവരെയും ഒരുപോലെ വിസ്മയിപ്പിച്ച ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്ത്യൻ സിനിമാ ലോകത്തിന് ആദ്യ 3ഡി ചിത്രമെന്ന വിസ്മയവും സമ്മാനിക്കാൻ ഈ മലയാള ചിത്രത്തിന് കഴിഞ്ഞു. നാമെല്ലാവരെയും ഏറെ ചിരിപ്പിച്ച് ഒടുക്കം കണ്ണീരണിയിച്ച് വവ്വാലായി പറന്നകന്ന ആ കുട്ടിച്ചാത്തനെ ഓർമ്മയില്ലേ ?
എറണാകുളം ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഇന്ന് ഈ കുട്ടിച്ചാത്തൻ. അഡ്വ.എംഡി രാമനാഥൻ എന്നാണ് ജനമനസ്സുകളിൽ അന്ന് ഇടംനേടിയ ആ ബാലതാരത്തിന്റെ പേര്.
സിനിമയിലേക്ക്….
എംടി വാസുദേവൻ നായർ എഴുതി കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോളിലൂടെയാണ് രാമനാഥിൻറെ സിനിമാപ്രവേശം. ആ ചിത്രത്തിൽ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടുകയുണ്ടായി രാമനാഥ്. തുടർന്ന് മൈഡീയർ കുട്ടിച്ചാത്തനിലും രാമനാഥ് മികച്ച ബലതാരത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.
നവോദയ അപ്പച്ചൻ നിർമ്മിച്ച മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ ജിജോ പുന്നൂസാണ്. ജിജോയുടെ ആദ്യ ചിത്രമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ.
വെള്ളിത്തിരയിൽ നിന്നകന്ന്….
രണ്ട് ദേശീയ അവാർഡ് നേടിയിട്ടും രാമനാഥ് പിന്നീട് സിനിമയിൽ തുടർന്നില്ല. സത്യൻ അന്തിക്കാടിൻറെ കളിയിൽ അൽപ്പം കര്യം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
പിന്നീട് സിനിമയിൽ നിന്നെല്ലാം അകന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നാണ് രാമനാഥ് നിയമത്തിൽ ബിരുദം നേടിയത്. ഇന്ന് ഹൈക്കോടതിയലെ മുതിർന്ന അഭിഭാഷകനാണ് രാംനാഥ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here