ഗൗരി നേഹയോട് അധ്യാപികമാര്‍ ക്രൂരത കാട്ടി; പോലീസ്

കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിന് ഗൗരി നേഹയോട് അധ്യാപികമാര്‍ ക്രൂരതകാട്ടിയെന്ന് പോലീസ് കോടതിയില്‍. സംഭവത്തില്‍ പ്രതികളായ അധ്യാപികമാരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലീസ് കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്. ക്ലാസിനകത്ത് വച്ചും പുറത്ത് വച്ചും കുട്ടിയെ ചീത്ത പറയുന്നത് ബോധ്യമായി. ഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ മറ്റൊരു ക്ലാസിലേക്ക് വിളിച്ച് കൊണ്ട് പോകുന്നത് സിസിടിവിയില്‍ നിന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അധ്യാപികമാര്‍ക്ക് ജാമ്യം നല്‍കരുതെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. അധ്യാപികമാര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here