Advertisement

അതെ അത് വത്സല ടീച്ചര്‍ തന്നെ, ശിഷ്യരെത്തി. ഇനി വൃദ്ധ സദനത്തിന്റെ തണലില്‍

November 7, 2017
1 minute Read
valsa teacher

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സാഹചര്യത്തില്‍ കണ്ടെത്തിയ വത്സ ടീച്ചറെ തേടി ശിഷ്യരെത്തി. ഇനി അന്നത്തിനോ താമസത്തിനോ ആയി എവിടെയും അലയേണ്ട. വത്സ ടീച്ചറെ സബ് കളക്‌ടർ ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ കല്ലടിമുഖത്തുള്ള കോർപറേഷൻ വക വൃദ്ധ സദനത്തിൽ പുനരധിവസിപ്പിച്ചു.

തിരുവനന്തപുരം സ്വദേശിയായ വിദ്യാണ് ഇന്നലെ ടീച്ചറുടെ ചിത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു സുഹത്തുമായി തമ്പാനൂരില്‍ നില്‍ക്കവെ യാദൃശ്ചികമായാണ് വത്സ ടീച്ചറെ കണ്ടെത്തുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി കൈനീട്ടുന്ന സാഹചര്യത്തിലാണ് വത്സ ടീച്ചറെ വിദ്യ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സംസാരിക്കവെയാണ് അത് മലപ്പുറം ഇസ്ലാമിയ എയ്ഡഡ് പബ്ലിക്ക് സ്ക്കൂളിലെ ടീച്ചറാണെന്ന് തിരിച്ചറിഞ്ഞത്. ശിഷ്യരാരെങ്കിലും കാണട്ടെ എന്ന് കരുതിയാണ് വിദ്യ ഫെയ്സ് ബുക്കില്‍ ടീച്ചറുടെ ചിത്രം പങ്കുവച്ചത്.

മണിക്കൂറുകള്‍ക്കുള്ളില്‍ അധ്യാപികയെ തിരിച്ചറിഞ്ഞ് ശിഷ്യഗണങ്ങളെത്തി. ശിഷ്യരുടെ എണ്ണം കൂടിക്കൂടി വന്നു. വത്സ ടീച്ചറെ സബ് കളക്‌ടർ ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ കല്ലടിമുഖത്തുള്ള കോർപറേഷൻ വക വൃദ്ധ സദനത്തിൽ പുനരധിവസിപ്പിച്ചു.

valsa teacher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top