ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് മന്ത്രി രാജിവച്ചു

ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി പ്രീതി പട്ടേൽ രാജിവച്ചു. ഇസ്രായേൽ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായതോടെയാണ് ഇന്റർനാഷണൽ ഡവലപ്‌മെന്റ് സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേലിന് രാജി വയ്‌ക്കേണ്ടി വന്നത്.
കെനിയൻ പര്യടനത്തിനുപോയ പ്രീതി പ്രധാനമന്ത്രി തെരേസാ മേയുടെ നിർദേശപ്രകാരം യാത്ര വെട്ടിച്ചുരുക്കി ലണ്ടനിൽ തിരിച്ചെത്തിയ ഉടനെ രാജി സമർപ്പിക്കുകയായിരുന്നു. സ്വകാര്യ സന്ദർശനത്തിനു ഓഗസ്റ്റിൽ ഇസ്രയേലിൽ പോയപ്പോൾ പ്രധാനമന്ത്രി നെതന്യാഹൂ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി കൂടിക്കാഴ്ച നടത്തിയതു വിവാദമായിരുന്നു. കൂടിക്കാഴ്ചയുടെ വിവരം വിദേശകാര്യ മന്ത്രാലയത്തെയോ ഇസ്രയേലിലുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല.
ഗോലാൻ കുന്നുകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇസ്രേലി സൈന്യത്തിനു ഫണ്ടു ലഭ്യമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രീതി ചർച്ച നടത്തിയതെന്നാണ് സൂചന. ആകെ 12 തവണയാണ് ബ്രിട്ടീഷ് വിദേശമന്ത്രാലയത്തെ അറിയിക്കാതെ പ്രീതി ഇസ്രേലികളുമായി ചർച്ച നടത്തിയത്.
UK cabinet Minister priti patel resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here