‘എന്നെ അവർ ബലിയാടാക്കി’ : റയാൻ സ്‌കൂൾ ബസ് ഡ്രൈവർ

ഞെട്ടലോടെയാണ് ഡൽഹി റയാൻ സ്‌കൂളിലെ എട്ട് വയസ്സുകാരൻ കൊല്ലപ്പെട്ടുവെന്ന വാർത്ത നാമെല്ലാം കേട്ടറിഞ്ഞത്. സ്‌കൂളിലെ ബസ് കണ്ടക്ടർ അശോക് കുമാർ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കാൻ ശ്രമിച്ചുവെന്നും എന്നാൽ എതിർത്ത കുട്ടിയെ കഴുത്തറുത്ത് കൊന്നുവെന്നുമായിരുന്നു വാർത്ത. സ്‌കൂളികളിൽ നമ്മുടെ കുഞ്ഞുങ്ങൾ എത്രമാത്രം സുരക്ഷിതരാണെന്ന ചോദ്യത്തിലേക്കാണ് സംഭവം വിരൽ ചൂണ്ടിയത്.
എന്നാൽ പിന്നീട് നടന്ന സിബിഐ എന്വേഷണത്തിൽ പ്രതി അശേക് കുമാർ അല്ലെന്നും സ്‌കൂളിലെ 11 ആം ക്ലാസ് വിദ്യാർത്ഥിയാണെന്നുമായിരുന്നു കണ്ടെത്തൽ.
കൊല്ലപ്പെട്ട പ്രദ്യുമ്നന്‍ ഠാക്കുർ
സെപ്തംബർ 8 നായിരുന്നു അശേകിന്റെ അറസ്റ്റ്. കൃത്യം രണ്ട് മാസം കഴിഞ്ഞാണ് അശേകിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐയുടെ കണ്ടെത്തൽ വരുന്നത്. സെപ്തംബർ 8 മുതലുള്ള ഒരു മാസക്കാലം നിരപരാധിയായ അശേകിന് കടന്നുപോയത് പോലീസിന്റെ കൊടിയ പീഡനമുറകളിലൂടെയാണ്.
താൻ നിരപരാധിയാണെന്ന് പറഞ്ഞിട്ടും പോലീസ് അശോകിനെ പ്രതിയാക്കാൻ ശ്രമിക്കുകയായിരുന്നു. ‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കാം’ എന്ന തന്ത്രം തന്നെയാണ് പോലീസ് അശോകിന് മേൽ പ്രയോഗിച്ചത്. പിന്നീട് പുറത്തുവന്ന അശോക് പറഞ്ഞതും അത് തന്നെയാണ്, ‘എന്നെ അവർ ബലിയാടാക്കുകയായിരുന്നു.’
അശോകിന് കൊല്ലപ്പെട്ട് രണ്ടാം ക്ലാസുകാരൻ പ്രദ്യുമിനെ കൊലപ്പെടുത്താനുള്ള കാരണം കണ്ടെത്താൻ കഴിഞ്ഞതുമില്ല എന്നാൽ ഇപ്പോൾ പിടിയിലായ പതിനൊന്നാം ക്ലാസുകാരന് പ്രദ്യുമിനെ കൊലപ്പെടുത്താനുണ്ടായ കാരണം സിബിഐക്ക് കണ്ടെത്താൻ കഴിയുകയും ചെയ്തുവെന്ന് അശേകിന്റെ അഭിഭാഷകൻ പറഞ്ഞു. സിബിഐ ഫയൽ ക്ലോസ് ചെയ്യാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും, അശേകിനെ കരിവാരിത്തേച്ച സ്‌കൂൾ അധികൃതർക്കും പേലീസിനുമെതിരെ നിയമപരമായി നീങ്ങുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
പരീക്ഷ മാറ്റിവയ്ക്കാനാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കണ്ടെത്തയിത്. സിബിഐക്ക് പ്രകൃതി വിരുദ്ധ പീഡനം നടന്നതായി തെളിവുകൾ ലഭിച്ചില്ലെന്ന് മാത്രമല്ല, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ‘വ്യക്തമല്ല’ എന്ന് ചൂണ്ടിക്കാട്ടി ഹരിയാന പോലീസ് വിട്ടുകളഞ്ഞ ദൃശ്യങ്ങൾ സിബിഐക്ക് വ്യക്തമാവുകയും, തെളിവായി സ്വീകരിക്കുകയും ചെയ്തു.
രണ്ടാം ക്ലാസ് കാരനായ ബാലനെ നിഷ്‌കരുണം കൊന്നവനെന്ന പേര് നിരപരാധിയായ അശോകിന് ചാർത്തി കൊടുത്തതിലൂടെ ഹരിയാന പോലീസിന് എന്ത് ലാഭമാണ് ഉണ്ടായതെന്ന് അറിയില്ല. ഒരു താക്കീതോ, കിട്ടിയവനെ പ്രതിയാക്കിയെന്നോ ഉള്ള കളിയാക്കലുകൾക്കപ്പുറം ഹരിയാന പോലീസിന് നഷ്ടങ്ങളൊന്നും സംഭവിക്കുന്നില്ല…..നഷ്ടം അശോകിനും കുടുംബത്തിനും മാത്രം…
I was made a scapegoat says Ryan school bus conductor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here