പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ മകള്‍ ഈ അവാര്‍ഡ് വാങ്ങും; വേദിയെ ഞെട്ടിച്ച് ജ്യോതിക

ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയുടെ പുരസ്കാര വേദിയില്‍ നിന്ന് മകള്‍ സിനിമയിലെത്തുമെന്ന പരോക്ഷ പ്രഖ്യാപനവുമായി നടി ജ്യോതിക. താന്‍ ഇന്ന് വാങ്ങിയ അവാര്‍ഡ്പത്ത് പതിനഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം മകള്‍ വാങ്ങുമെന്നാണ് അവാര്‍ഡ് വേദിയില്‍ നിന്ന് ജ്യോതിക പറഞ്ഞത്. സിനിമാ മേഖലയിലെ മികവിനാണ് ജ്യോതികയ്ക്ക് ജെഎഫ്ഡബ്യു പുരസ്കാരം നല്‍കിയത്. പ്രിയദര്‍ശനില്‍ നിന്ന് അവാര്‍ഡ് വാങ്ങി ജ്യോതിക നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സ്വന്തം അമ്മയ്ക്കും, സൂര്യയുടെ അമ്മയ്ക്കും നന്ദി പറഞ്ഞാണ് ജ്യോതിക പ്രസംഗം ആരംഭിച്ചത്. കാര്‍ക്കശ്യകാര്യയായ അമ്മയാണ് ജീവിതത്തില്‍ സ്വാഭിമാനം എന്ന വാക്ക് എന്താണെന്ന് മനസിലാക്കി തന്നത്. എന്നാല്‍ വിവാഹ ശേഷം സൂര്യയുടെ അമ്മയാണ് കുടുംബത്തിലെ മൂല്യങ്ങള്‍ തനിക്ക് മനസിലാക്കി തന്നത്. അവരെ ഞാന്‍ രാജ്ഞിയെന്നാണ് വിളിക്കാന്‍ താത്പര്യപ്പെടുന്നത്. കാരണം ഒരു രാജ്‍ഞിയ്ക്കേ ഒരു രാജ കുമാരനെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ഞാനിന്ന് ഇവിടെ നില്‍ക്കാന്‍ കാരണം സൂര്യയാണ്. എന്റെ എല്ലാ കാര്യങ്ങള്‍ക്കും സൂര്യ പിന്തുണ നല്‍കും. ജ്യോതികയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കേള്‍ക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here