ഇൻഷുറൻസ് കമ്പനിക്കാർക്ക് വേണ്ടിയിരുന്നത് കാറിന്റെ ചിത്രം; എന്നാൽ പകരം ലഭിച്ച ചിത്രം കണ്ട് ഞെട്ടി; ശേഷം പൊട്ടിച്ചിരി

അബദ്ധങ്ങളിൽചെന്നു ചാടി ചമ്മിയ നിമിഷം നമുക്കെല്ലാവർക്കുമുണ്ടാകും. അത് അത്രപെട്ടെന്ന് മനസ്സിൽ നിന്ന് മായുകയും ഇല്ല. ഇനി നമ്മൾ മറന്നാൽ തന്നെ നമ്മെ അറിയുന്നവർ അത് മറക്കില്ല. അങ്ങനെ ചമ്മിയിരിക്കുകയാണ് 25 വയസ്സുകാരി അലീസ സ്ട്രിങ്‌ഫെല്ലോ.
യുഎസിലെ അർകൻസാസ് സ്വദേശിനിയായ അലീസയോട് ഇൻഷുറൻസിനായി മുമ്പിൽ നിന്നും, ഇരു വശത്തു മിന്നുമുള്ള ചിത്രങ്ങൾ നൽകാൻ അധികൃതർ പറഞ്ഞു. ഭംഗിയായി ഒരുങ്ങി അധികൃതർ പറഞ്ഞത് പോലെ അലീസ തന്റെ 3 ചിത്രങ്ങൾ ഇൻഷുറൻസ് കമ്പനിക്ക് അയച്ചു.
എന്നാൽ ചിത്രങ്ങൾ കൈപറ്റിയ കമ്പനി അധികൃതർ ചിത്രങ്ങൾ കണ്ട് പൊട്ടിചിരിച്ചുപോയി. വാഹന ഇൻഷുറൻസിനായി വാഹനത്തിന്റെ ചിത്രങ്ങൾ പ്രതീക്ഷ അവർക്ക് മുമ്പിലാണ് വെളുക്കെ ചിരിച്ചുകൊണ്ടുള്ള അലീസയുടെ മൂന്ന് ചിത്രങ്ങൾ എത്തിയത്.
തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ അലീസയുടെ മുഖഭാവം ഊഹിക്കമല്ലോ. സ്‌പെഷ്യൽ സ്‌കൂൾ അധ്യാപിക കൂടിയായ അലീസ തന്റെ ചമ്മൽ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
teacher sends insurance firm pics of HERSELF instead of vehicle pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here