ഒപി ടിക്കറ്റ് നല്‍കാഞ്ഞ ജീവനക്കാരിയെ സസ്പെന്റ് ചെയ്തു

രോഗികളും, വൃദ്ധരും, കൈ കുഞ്ഞുങ്ങളുമായി അമ്മമാരും ക്യൂ നില്‍ക്കുമ്പോള്‍ ടോക്കണ്‍ നല്‍കാഞ്ഞ ആശുപത്രി ജീവനക്കാരിയെ സസ്പെന്റ് ചെയ്തു. ഇടുക്കി പൈനാവ് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
ക്യൂ ആശുപത്രിയ്ക്ക് വെളിയിലേക്ക് നീണ്ടിട്ടും ആളുകള്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാരി ടോക്കണ്‍ നല്‍കാന്‍ തയ്യാറായില്ല. ക്യൂവില്‍ തന്നെയുണ്ടായിരുന്ന സോളമന്‍ എന്ന വ്യക്തി ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും ടോക്കണ്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ജീവനക്കാരി ടോക്കണ്‍ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പ്രതിഷേധത്തിന് കനം വച്ചതോടെ സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് ഇവര്‍ എഴുന്നേറ്റ് അകത്തേക്ക് പോകുകയും ചെയ്തു. പ്രശ്ന പരിഹാരത്തിന് എത്തിയ ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ ടോക്കണ്‍ നല്‍കാന്‍ തയ്യാറായില്ല. മറ്റൊരു ജീവനക്കാരനോട് ഡോക്ടര്‍ ടോക്കണ്‍ കൊടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും അയാളും ടോക്കണ്‍ നല്‍കാന്‍ തയ്യാറായില്ല. ഒടുക്കം എല്ലാവരും ബഹളം വച്ചതോടെ കാര്യം പന്തിയല്ലെന്ന് കണ്ട്ജീവനക്കാരി തിരികെ സീറ്റിലെത്തി ടോക്കണ്‍ നല്‍കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here