ഗര്‍ഭ നിരോധന ഉറ സൗജന്യം. വാങ്ങിക്കൂട്ടിയത് 9.56 ലക്ഷം, അതും 69 ദിവസം കൊണ്ട്!!

എയ്ഡ്സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഗര്‍ഭ നിരോധന ഉറകള്‍ക്കായി ഒരു സ്റ്റോര്‍ ആരംഭിച്ചപ്പോള്‍ ഇതൊരു ചരിത്രം സൃഷ്ടിക്കാനാണെന്ന് അവര്‍ പോലും വിചാരിച്ച് കാണില്ല. 69 ദിവസങ്ങള്‍ കൊണ്ട് ഇവര്‍ രാജ്യത്താകമാനം സൗജന്യമായി വിതരണം ചെയ്തത് 9.56ലക്ഷം ഗര്‍ഭ നിരോധന ഉറകളാണ്!!
ലൈംഗിക കാര്യങ്ങളില്‍ ഏറെ ഒളിവുകള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്വയം വെളിപ്പെടുത്താതെ ഇവ വാങ്ങാം എന്നതാണ് ഇതിനു കാരണമെന്നാണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന.9.56ലക്ഷത്തില്‍ 5.14 ലക്ഷം വിവിധ സന്നദ്ധ സംഘടകളാണ് വാങ്ങിയത്. 4.41 ലക്ഷമാകട്ടെ വ്യക്തികള്‍ നേരിട്ടാണ് വാങ്ങിയത്. ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ഗര്‍ഭ നിരോധന ഉറകള്‍ വാങ്ങിയത്. പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തത്. ഡിസംബര്‍ വരെയുള്ള വിതരണത്തിന് 10 ലക്ഷം ഉറകളാണ് വിതരണത്തിനായി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ത്തന്നെ ഇവ തീര്‍ന്നതായി ഫൗണ്ടേഷന്‍ മേധാവി വ്യക്തമാക്കി. 20ലക്ഷത്തിന് കൂടി ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് കമ്പനി അധികൃതര്‍.
condoms, Indians ordered 10 lakh condoms online in 69 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here