Advertisement

മനുഷ്യപൂച്ചയ്ക്ക് പിന്നിലെ സത്യമെന്ത് ?

November 12, 2017
1 minute Read

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ച ന്നാണ് മനുഷ്യന്റെ മുഖവും പൂച്ചയുടെ ശരീരവുമായുള്ള വിചിത്ര ജീവിയുടെ വീഡിയോ. മലേഷ്യയിലെ അതിർത്തി പ്രദേശമായ പഹാങ്കിൽ കണ്ടെത്തിയ ജീവി എന്നു പറഞ്ഞായിരുന്നു ഇത് വൈറലായത്.

ഇത്തരത്തിൽ ഒരു ജീവിയുണ്ടോ ? മനുഷ്യമുഖത്തിന് സദൃശ്യമായി മുഖമുള്ള ആദ്യ ജീവിയാണോ ഇത്. ഈ വർഗത്തിൽപ്പെട്ട വെറെയും ജീവികളുണ്ടോ ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് വീഡിയോ കണ്ട ഓരോരുത്തരുടെയും മനസ്സിൽ ഉദിച്ചത്. എന്നാൽ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി മലേഷ്യൻ പോലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തെക്കൻ മലേഷ്യയിലാണ് പഹാങ്ക്. അവിടെ ഒരിടത്തും ഇത്തരത്തിലൊരു ജീവിയെ കണ്ടെത്തിയതായി റിപ്പോർട്ടില്ലെന്നായിരുന്നായിരുന്നു ആദ്യം വന്ന വിശദീകരണം. ഫോട്ടോയിലെ ജീവി വെറും നുണയാണ്. ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്‌തെടുത്ത ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. അതിൽ കൃത്രിമം വരുത്തിയിട്ടുമുണ്ട്. സിലിക്കൺ കൊണ്ടു നിർമിച്ച വിചിത്രജന്തുവിന്റെ പാവയാണിതെന്നും പോലീസ് വിശദീകരിച്ചു.

truth behind human cat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top