Advertisement

പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽനിന്ന് അമ്മയും മകളും പുറത്തേക്കുചാടി

November 13, 2017
1 minute Read
mother and daughter jumped off from train to escape rape

ഉത്തർപ്രദേശിൽ പീഡനശ്രമത്തിൽനിന്നും രക്ഷപെടാൻ ഓടുന്ന ട്രെയിനിൽനിന്നും അമ്മയും മകളും പുറത്തേക്കുചാടി.

കാൺപൂരിലെ ചാന്ദാരി സ്റ്റേഷന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊൽക്കത്ത സ്വദേശികളാണ് ഇരുവരും.

ഡൽഹി-ഹൗറ സ്‌പെഷ്യൽ ട്രെയിനിൽ ദില്ലിയിൽനിന്നും വരികയായിരുന്നു ഇരുവരും. ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു ഇരുവരുടെയും യാത്ര.

യാത്രക്കിടെ ടോയ്‌ലറ്റിൽ കയറിയ മകളെ യാത്രക്കാരിൽ ഒരാൾ കടന്നുപിടിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ അമ്മ, മകളെ രക്ഷപെടുത്തി ട്രെയിനിൽനിന്നും പുറത്തേക്കു ചാടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top