സിപിഐ മന്ത്രിമാര്‍ വിട്ട് നിന്നത് അസ്വാഭാവികം

മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഎം മന്ത്രിമാര്‍ വിട്ട് നിന്നത് അസ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യവും ചര്‍ച്ച ചെയ്യുന്ന വേദിയാണ് മന്ത്രിസഭായോഗം ഇതില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സിപിഐ അറിയിച്ചത്. എന്നാല്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തില്‍ പ്രശ്നങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനും മുഖ്യമന്ത്രി തയ്യാറായില്ല. എന്‍സിപി നേതൃത്വം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here