Advertisement

യാത്രക്കാർക്കായി അത്യാധുനിക വിശ്രമമുറികളൊരുക്കി റെയിൽവേ

November 15, 2017
1 minute Read
indian railway rest rooms to go stylish

യാത്രക്കാർക്ക് മികച്ച സേവനം ലക്ഷ്യമാക്കി റെയിൽവേ സ്റ്റേഷനുകളിൽ അത്യാധുനിക വിശ്രമ മുറികൾ ആരംഭിക്കുന്നു. ഐആർസിടിസിയാണ് പദ്ധതി നടപ്പാകുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, എറണാകുളം നോർത്ത് സ്റ്റേഷനുകളിലാണ് വിശ്രമമുറികൾ ആരംഭിക്കുന്നത്. അടുത്ത മാർച്ച് അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്.

മണ്ഡലകാലം കണക്കിലെടുത്ത് കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിൽ വാട്ടർ വെൻഡിങ് മെഷീനുകളും സ്ഥാപിക്കും.

തിരുവനന്തപുരത്ത് പഴയ ടിക്കറ്റ് ബുക്കിങ് കൗണ്ടറിലും എറണാകുളത്ത് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്കേയറ്റത്തുമായാണ് അത്യാധുനിക വിശ്രമ മുറികൾ തയ്യാറാക്കുന്നത്.

സ്റ്റേഷനിലെത്തിയ ശേഷം ചുരുങ്ങിയ സമയത്തേക്ക് താമസിക്കാനായി ഹോട്ടലുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് പുതിയ പദ്ധതി പ്രയോജനകരമാകും. വിശ്രമത്തിന് പുറമേ ടിവി, ഇന്റർനെറ്റ്, ഭക്ഷണം, ശുചിമുറി, തുണി നനയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയുണ്ടാകും.

indian railway rest rooms to go stylish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top