ഇന്നലെ ദൈവത്തിന് തമീമിന്റെ മുഖമായിരുന്നു

ഹൃദ്രോഗം മൂര്‍ച്ഛിച്ച ഒരു മാസം പ്രായമുള്ള കുഞ്ഞ്, ജീവന്‍ രക്ഷാ ഉപകരങ്ങളില്ലാതെ ജീവന്‍ അതീവ അപകടാവസ്ഥയില്‍, ഏക വഴി തിരുവനന്തപുരം ശ്രീ ചിത്രാ ആശുപത്രിയിലെത്തിക്കുക എന്നത് മാത്രം. അതും ചുരുങ്ങിയ സമയം കൊണ്ട്. കണ്ണൂര് നിന്ന് തിരുവനന്തപുരം വരെ507കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം വേണ്ടി വരുന്നത് പതിനാലിലേറെ മണിക്കൂര്‍. ഒരു പിഞ്ച് ജീവനും കൊണ്ട് തമീം ആംബലന്‍സിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് കയറുന്നത് വരെയുള്ള അവസ്ഥകളായിരുന്നു ഇതെല്ലാം.
പക്ഷേ തമീം എന്ന കാസര്‍കോടുകാരന്‍ 31ദിവസം പ്രായമുള്ള ഫാത്തിമ ലൈബയും അവളുടെ മാതാപിതാക്കളേയം കൊണ്ട് ഈ ദൂരം താണ്ടിയെത്തിയത് കേവലം ആറേമുക്കാല്‍ മണിക്കൂറുകള്‍ കൊണ്ടാണ്. പതിനാല് മണിക്കൂറിലധികം വേണ്ടി വരുന്നിടത്താണ് തമീം ഈ കുറഞ്ഞ മണിക്കൂറില്‍ ഒാടിയെത്തിയത്.ഒരു ജീവന് വേണ്ടിയുള്ള ഈ ഓട്ടത്തില്‍ കേരളപോലീസ് മാത്രമല്ലപങ്കാളികളായത്. അര്‍ദ്ധ രാത്രിയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആംബലന്‍സിന് സുഗമ യാത്രയൊരുക്കാന്‍ നവമാധ്യമ കൂട്ടായ്മകളും ഉറക്കമിളച്ചെത്തി. വഴിയിലെവിടെയും ആ കുഞ്ഞ് ജീവന്‍ പറന്ന് പോകാതിരിക്കാന്‍ പ്രാര്‍ത്ഥിച്ച മനസുകളെല്ലാം പാതിരാത്രി റോഡിലേക്കൊഴുകിയെത്തുകയായിരുന്നു, ഈ ആംബുലന്‍സിന് വഴി സുഗമമാക്കാന്‍. ഇന്ന് രാവിലെ മൂന്നരയോടെ ഈ ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തി. കുഞ്ഞ് ശ്രീ ചിത്രയിലെ വിദഗ്ധ ചികിത്സയ്ക്ക് വിധേയയായി കൊണ്ടിരിക്കുകയാണിപ്പോള്‍.
കാസർഗോഡ് സ്വദേശികളായ സിറാജ് ആയിഷാ ദമ്പതികളുടെ മകള്‍ ഫാത്തിമ ലൈബയ്ക്ക് ഹൃദയ സംബന്ധിയായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ശ്രീ ചിത്രാ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്.
ഒരു ജീവന് വേണ്ടി മതവും, രാഷ്ട്രീയവും മറന്ന് മനുഷ്യര്‍ ഒന്നാകുന്ന അപൂര്‍വ്വ കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്.
fathima lyba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here