കോഴിക്കോട് നേഴ്‌സിങ് ഹോമിൽ തീപിടുത്തം

കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നേഴ്‌സിംഗ് ഹോമിൽ തീപിടുത്തം. രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
നേഴ്‌സിംഗ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററിനാണ് തീപിടിച്ചത്. ഹീറ്ററിൽ നിന്നും പുക ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഫയര്‍സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് അഗ്‌നിശമന യൂണിറ്റുകൾ എത്തി ഉടൻ തന്നെ തീയണച്ചത് വലിയ അപകടം ഒഴിവാക്കി. തീപിടുത്തത്തിൽ നാശ നഷ്ട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
fire broke out in Kozhikode nursing home
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here